എട്ടിൽ മൂന്നാം സ്ഥാനം; ഒമ്പതിൽ രണ്ടാം സ്ഥാനം പത്തിലെത്തിയപ്പോൾ എ ഗ്രേഡ് 

തൃശൂർ - എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംസ്‌കൃത പ്രഭാഷണത്തിൽ പങ്കെടുത്തപ്പോൾ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു മലപ്പുറം ചീക്കോട് കെ.കെ.എം എച്ച്.എസ്.എസിലെ ആർ.എസ്. സ്വാതിലക്ഷ്മിയെന്ന കൊച്ചുമിടുക്കിക്ക്. പതറാതെ അടുത്ത വർഷം ഒമ്പതാം ക്ലാസിലും സ്വാതിലക്ഷ്മി സംസ്‌കൃത പ്രഭാഷണവുമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തി. ഇത്തവണ നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കുയർന്നു. പതിവുകൾ തെറ്റിക്കാതെ പത്താം ക്ലാസിൽനിന്ന് ഇക്കുറിയും സംസ്‌കൃത പ്രഭാഷണത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പങ്കെടുക്കാൻ സ്വാതിലക്ഷ്മിയെത്തി. ഇത്തവണ എ ഗ്രേഡ് തന്നെ കിട്ടണമെന്ന വാശിയിൽ സംസ്‌കൃത പ്രഭാഷണ വേദിയിൽ സ്വാതി കസറി. ഫലം വന്നപ്പോൾ സ്വാതിലക്ഷ്മിക്കും എ ഗ്രേഡ്.വിദ്യാഭ്യാസവും ഭാരതീയ സംസ്‌കാരവും എന്ന വിഷയത്തിലാണ് അഞ്ചു മിനിറ്റ് നേരം സ്വാതിലക്ഷ്മി സംസ്‌കൃതത്തിൽ പ്രഭാഷണം നടത്തിയത്. ഇനി പ്ലസ് വണ്ണിന് ചേരുമ്പോൾ സംസ്‌കൃതം രണ്ടാം ഭാഷയായുള്ള സ്‌കൂളിൽ അഡ്മിഷൻ കിട്ടുകയെന്നതാണ് വലിയ കടമ്പയെന്ന് സ്വാതിലക്ഷ്മി പറയുന്നു.
 

Latest News