വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍

ഗുവാഹത്തി- വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മുന്‍കാമുകിയുടെ പരാതിയില്‍ അസമിലെ ദിബ്രുഗഢിൽ യുവ ഡോക്ടര്‍ അറസ്റ്റില്‍. പ്രതിയും പരാതിക്കാരിയും അസം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഡോക്ടര്‍മാരാണ്. 2018 മുതല്‍ പ്രണയത്തിലായിരുന്നു ഇരുവരും. ഇരുവരുടേയും രക്ഷിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ തന്നെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രതി ഒഴിയുകയായിരുന്നെന്നും പരാതിക്കാരിയായ വനിതാ ഡോക്ടര്‍ ആരോപിക്കുന്നു. അസം മെഡിക്കല്‍ കോളെജിലെ സര്‍ജിക്കല്‍ യൂണിറ്റ് രജിസ്ട്രാര്‍ ആണ് പ്രതി. ഒരാഴ്ച്ചയ്ക്കിടെ ദിബ്രുഗഢില്‍ ഇത് രണ്ടാമത്തെ സമാന കേസാണിത്. ജൂണ്‍ 24ന് ദിബ്രുഗഢിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകയായ ഡോക്ടറെ ബലാത്സം ചെയ്ത യുവ ഡോക്ടര്‍ അറസ്റ്റിലായിരുന്നു.
 

Latest News