Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ തെറ്റായ ഭൂപടത്തെ ചൊല്ലി ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരെ യുപി പോലീസ് കേസെടുത്തു

ലഖ്‌നൗ- ജമ്മു കശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പോലീസ് കേസെടുത്തു. സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ് ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടി ബുലന്ദ്ശഹര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇത് മനപ്പൂര്‍വ്വം ചെയ്ത രാജ്യദ്രോഹമാണെന്ന് പരാതിയില്‍ ആരോപിച്ചു. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ട്വിറ്റര്‍ ഇന്ത്യയുടെ ന്യൂസ് പാട്ണര്‍ഷിപ്പ് മേധാവി അമൃത ത്രിപാഠിക്കെതിരെയും പരാതിയുണ്ട്. വിവാദ ഭൂപടം വെബ്‌സൈറ്റില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

ട്വിറ്റര്‍ ഇന്ത്യാ മേധാവിക്കെതിരെ യുപി പോലീസ് ഈ മാസം രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ ഗാസിയാബാദില്‍ മുസ് ലിം വയോധികനെ മര്‍ദിക്കുന്ന വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിന്റെ പേരിലായിരുന്നു കേസ്. ഈ കേസില്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് യുപിയിലേക്ക് പോകുന്നത് ഒഴിവാക്കി. ഹൈക്കോടതി മനീഷിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.
 

Latest News