റിയാദിൽ പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ പോലീസ് ചമഞ്ഞ് കൊള്ള; പ്രതികൾ പിടിയിൽ

റിയാദ് - സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ്, സുരക്ഷാ വകുപ്പുകളുടെതിന് സമാനമായ സജ്ജീകരണങ്ങൾ ഉപയോഗിച്ച് വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കയറി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള രണ്ടു സൗദി യുവാക്കളും പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇഖാമ നിയമ ലംഘകരായ മൂന്നു പേരുമാണ് അറസ്റ്റിലായത്. 
തലസ്ഥാന നഗരിയിലെ വിവിധ  ഡിസ്ട്രിക്ടുകളിൽ സമാന രീതിയിൽ 11 പിടിച്ചുപറികൾ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആകെ 1,81,000 റിയാലാണ് സംഘം പിടിച്ചുപറിച്ചത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.
 

Latest News