ഹജിനുമുമ്പ് വാക്‌സിന്‍; കോവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് മതി

മക്ക - ഈ വര്‍ഷം ഹജ് നിര്‍വഹിക്കുന്നവരുടെ കൂട്ടത്തില്‍ നേരത്തെ കൊറോണ വൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  
ഹജ് പെര്‍മിറ്റ് റദ്ദാക്കപ്പെടാതിരിക്കാന്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് എസ്.എംഎസ്സുകള്‍ ലഭിച്ചതിനുശേഷം  നടത്തിയ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ പൊതുവില്‍ രോഗമുക്തി നേടി ആറു മാസത്തിനു ശേഷം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഹജ് പെര്‍മിറ്റുകള്‍ ലഭിച്ചവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റുകള്‍ ലഭിച്ചവര്‍ ബുക്ക് ചെയ്യാതെ തന്നെ തൊട്ടടുത്ത വാക്‌സിന്‍ സെന്ററുകളിലെത്തി 48 മണിക്കൂറിനകം രണ്ടാം ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News