യുവാവിനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കോവിഡ് രോഗിയാക്കി സംസ്‌കരിച്ചു

ആഗ്ര- ബിസിനസുകാരന്റ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സുഹൃത്തുക്കള്‍ കോവിഡ് രോഗിയെന്ന നിലയില്‍ സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മൃതദേഹം മറവുചെയ്ത ശേഷം 24 കാരനായ സച്ചിന്റെ പിതാവില്‍നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ പദ്ധതി. അതിനുമുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ കാണാതായതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
സച്ചിന്റെ സുഹൃത്ത് സുമിത്താണ് പദ്ധതി ആസൂതണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജൂണ്‍ 21 നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്‌കാരം നടത്തിയതെന്നും പോലീസ് പറഞ്ഞു.

 

Latest News