Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ടെ കന്നഡ പേരുകള്‍ മാറ്റുന്നതിനെതിരെ യെദ്ദിയൂരപ്പ

ബംഗളൂരു- കാസര്‍കോട് ജില്ലയിലെ കന്നഡ സ്ഥലപ്പേരകള്‍ മലയാളത്തിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്ദിയൂരപ്പ.
കര്‍ണാടക-കേരള അതിര്‍ത്തിയിലുള്ള കാസര്‍കോട് ജില്ലയിലെ പേരുകള്‍ മാറ്റാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുമെന്ന് യെദ്ദിയൂരപ്പ പറഞ്ഞു.
അതിര്‍ത്തിയിലെ കേരള ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന് കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖരയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കാസര്‍കോട്ടും മഞ്ചേശ്വരത്തും മലയാളികളും കന്നഡിഗരും സൗഹാര്‍ദത്തോടെയാണ് കഴിയുന്നതെന്നും ഇപ്പോള്‍ കന്നഡ പേരുകള്‍ മാറ്റുന്നത് ശരിയല്ലെന്നും യെദ്ദിയൂരപ്പ പറഞ്ഞു.

 

Latest News