Sorry, you need to enable JavaScript to visit this website.

പി.ജെ ആർമി പേര് മാറ്റുന്നു; ഇനി റെഡ് ആർമി, തെറ്റുപറ്റിയെങ്കിൽ ക്ഷമിക്കണമെന്ന് ക്ഷമാപണം

കണ്ണൂർ- സി.പി.എം നേതാവ് പി.ജയരാജന്റെ ആരാധകർ തുടങ്ങിയ പി.ജെ ആർമി എന്ന ഫെയ്‌സ്ബുക്ക് പേജ് പേര് മാറ്റുന്നു. ഇനി മുതൽ റെഡ് ആർമി എന്നായിരിക്കും പേജിന്റെ പേര്. ഫെയ്‌സ്ബുക്ക് പേജിന്റെ പേരിൽ പി. ജയരാജൻ പലപ്പോഴും വിമർശനത്തിന് വിധേയമായിരുന്നു. 
പേജിന്റെ വിശദീകരണം ഇങ്ങിനെ:
2019 പാർലമെന്റ് ഇലെക്ഷൻ സമയത്ത് വടകര മണ്ഡലം സ്ഥാനാർഥിയായ പി ജയരാജന്റെ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി വോട്ട് ഫോർ പി.ജെ എന്ന പേരിൽ തുടങ്ങിയതായിരുന്നു ഈ പേജ്. പിന്നീട് ഇലക്ഷൻ കഴിഞ്ഞപ്പോൾ നല്ല റീച്ച് ഉള്ള പേജ് ആയതു കൊണ്ട് പേജ് ഉപേക്ഷിക്കുവാൻ തോന്നിയില്ല. പേര് മാറ്റി പിജെ ആർമി എന്ന പേരിൽ മുൻപോട്ട് പോയി. ഇപ്പോൾ പേജിന് എൺപത്തിമൂന്നായിരത്തിലതികം ഫോളോവെഴ്‌സ് ഉണ്ട്. ഈ പേരും പേജും പിജെയുടെ അറിവോടെ അല്ല എന്ന് പലതവണ പേജിൽ പറഞ്ഞിരുന്നു. പക്ഷെ എതിരാളികൾ ഈ പേര് പിജെയെയും പാർട്ടിയെയും ആക്രമിക്കാനുള്ള ആയുധം ആക്കി ..പേര് മാറ്റാൻ പല തവണ ശ്രേമിച്ചപ്പോഴും ഫേസ്ബുക്കിന്റെ ടെക്‌നിക്കൽ പ്രശ്‌നത്താൽ നടന്നില്ല. അറിഞ്ഞു കൊണ്ട് ഒരിക്കലും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിക്കുകയും ഇല്ല. .തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു..
പേജിന്റെ പേര് മാറ്റുന്നു. ...#Red_ArmY 
*ഒരിക്കലും പാർട്ടി വിരുദ്ധൻ അല്ല 
*പാർട്ടിക്ക് ഒപ്പം 
*പാർട്ടിയാണ് വലുത് 
*പാർട്ടിക്കുമുകളിൽ അല്ല ഒരു സൈബർ പോരാളിയും 
*പാർട്ടിക്ക് മുകളിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് രക്തസാക്ഷികൾ മാത്രം എന്ന് വിശ്വസിക്കുന്നു ..
*ഇടത്പക്ഷ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിപ്പിക്കാൻ ഇവിടെ ഉണ്ടാകും.
*83736 ഫോളോവെർസും നല്ല റീച്ചും ഉള്ളതിനാൽ പേജ് ഉപേക്ഷിക്കാൻ തോന്നുന്നില്ല ,പേജ് പാർട്ടിയുടെ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ഉപയോഗിക്കും ...
*പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കാൻ തയ്യാറാണ് ..
 

Latest News