മഹോബ- ഉത്തര്‍ പ്രദേശിലെ മഹോബയില്‍ നാലു മാസം മുമ്പ് 13കാരി കൂട്ടബലാത്സംഗത്തിനിരയായ വിവരം പുറത്തായി. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശ വര്‍ക്കര്‍ ഗര്‍ഭഛിദ്ര ഗുളിക നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടി അവശനിലായി. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലു പ്രതികളേയും ആശ വര്‍ക്കറേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബി.പി സിങ്, റാം ബാബു സിങ്, രഘു രവികര്‍, ശത്രുഘ്‌നന്‍ സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവം മറച്ചുവയ്ക്കാന്‍ ആശ വര്‍ക്കറും സഹായിച്ചതായും വ്യക്തമായി. കേസില്‍ അഞ്ചാം പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.