പെണ്‍കുട്ടിയെ ബന്ധുവിന് വിട്ടുകൊടുക്കില്ല, അരുണാചലില്‍ വിവാദം

ഇറ്റാനഗര്‍-ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ബന്ധുവിനു കൈമാറണമെന്ന കോടതി ഉത്തരവ് നിരാകരിച്ച് അരുണാചല്‍ പ്രദേശിലെ ശിശുഭവനം.
ബന്ധുവിന് കൈമാറുന്നത് പെണ്‍കുട്ടിക്ക് കൂടുതല്‍ മുറിവേല്‍പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ബന്ധുവല്ലാത്ത ഒരാളെ രക്ഷാകര്‍ത്താവായി നിയോഗിക്കണമെന്ന ബദല്‍ നിര്‍ദേശമാണ് ശിശുഭവന്‍ മുന്നോട്ടുവെച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചൂഷണത്തിനുശേഷമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന 14 വയസ്സായ നേപ്പാളി പെണ്‍കുട്ടിയെ ആണ് സര്‍ക്കാര്‍ ജീവനക്കാരന്‍ ആവര്‍ത്തിച്ച് പീഡിപ്പിച്ചത്.
ലോവര്‍ ദിബാംഗ് വാലി ജില്ലയിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ട ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസ് കോടതിയിലെത്തിയതും. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ശിശുഭവനിലേക്ക് മാറ്റിയത്.

 

Latest News