പറയുന്നതിലും മൂന്നിരട്ടിയിലേറെ കോവിഡ് മരണമെന്ന് ലോകാരോഗ്യ സംഘടന

പാരീസ്- ലോകത്ത്  ഇതുവരെ മഹാമാരി 39,19,801 പേരുടെ ജീവനെടുത്തുവെന്ന് ഔദ്യോഗിക കണക്ക്. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട മരണ സംഖ്യ ഇതിന്റെ മൂന്നിരട്ടിയിലേറെ വരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഔദ്യോഗിക കണക്ക് പ്രകാരം യു.എസിലാണ് ഏറ്റവും കൂടുതല്‍ മരണം- 6,03,819 പേര്‍. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 5,12,735 പേരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍
3,95,751 പേരും നാലം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍ 2,32,521 പേരും പെറുവില്‍ 1,91,584 പേരും മരിച്ചു.
വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനിടെ റഷ്യയില്‍ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഞായറാഴ്ച മോസ്‌കോയില്‍ 114 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഡെല്‍റ്റാ വകഭേദം വ്യാപിച്ച ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ രണ്ടാഴ്ചത്തെ ലോക്ഡൗന്‍ പ്രാബല്യത്തില്‍വന്നു.

 

Latest News