Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മണലാരണ്യത്തിൽനിന്ന് പറന്നെത്തി കഥകളിയാടി എ ഗ്രേഡ് നേടി

തൃശൂർ- രണ്ടു വർഷം മുമ്പ് ദുബായിൽനിന്നു വിമാനം കയറുമ്പോൾ റിയ ജയന്റെ ചിന്തകളിൽ നൃത്തവും സംഗീതവും കഥകളിയുമൊക്കെയാണ് നിറഞ്ഞു നിന്നത്. തിരുവനന്തപുരത്ത് അച്ഛമ്മക്കൊപ്പം താമസിച്ച്  പഠിച്ച് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കഥകളിയിൽ എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് റിയ ജയൻ.
മകളുടെ നേട്ടം ദുബായിലിരുന്ന് അമ്മ ആഘോഷിച്ചു. മകളുടെ കലോത്സവ പ്രകടനം കാണാൻ അച്ഛൻ ജയൻ ലീവെടുത്ത് ദുബായിൽനിന്നെത്തിയിരുന്നു.
ദുബായിൽ യു.എ.ഇ എക്‌സ്‌ചേഞ്ചിലെ ക്ലസ്റ്റർ ഹെഡാണ് റിയയുടെ പിതാവ് ജയൻ. അമ്മ ദുബായിൽ എമിറേറ്റ്‌സ് ബാങ്കിൽ ജോലി ചെയ്യുന്നു.
തിരുവനന്തപുരം വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിനിയായ റിയ ജയൻ പത്താം ക്ലാസ് വരെ പഠിച്ചത് ദുബായ് ഇന്ത്യൻ സ്‌കൂളിലാണ്. അവിടെ നിരവധി കലാപരിപാടികളിൽ പങ്കെടുത്ത് മികവു പുലർത്തിയ റിയ യു.എ.ഇയിലെ എൻ.ടി.വിയിൽ കുട്ടികളുടെ പരിപാടിയുടെ ലൈവ് ആങ്കറായിരുന്നു. സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്ത ഹായ് റോബോ എന്ന സീരിയലിലും റിയ അഭിനയിച്ചു. രണ്ടു വർഷമായി കലാമണ്ഡലം പ്രദീപിന്റെ കീഴിലാണ് കഥകളി പഠനം. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുന്നത് ഡോ. നീനാ പ്രസാദിന്റെ ശിക്ഷണത്തിലാണ്. 
മോഹിനിയാട്ടത്തിൽ മികവു പുലർത്താൻ കഥകളി അഭ്യസിക്കുന്നത് നല്ലതാണെന്നാണ് റിയയുടെ പക്ഷം. അതിനായി കഥകളി തുടർന്നു പഠിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് ജയന്റെ അമ്മയ്‌ക്കൊപ്പമാണ് റിയ താമസിക്കുന്നത്. കലോത്സവ വേദികളിൽ കൂട്ടുപോകാറുള്ള അച്ഛമ്മയും സംസ്ഥാന കലോത്സവം കാണാൻ തൃശൂരിലെത്തിയിരുന്നു. ഇന്ന് സംഘനൃത്തത്തിലും റിയ പങ്കെടുക്കുന്നുണ്ട്.
 

Latest News