കോവിഡ് നിരക്ക് അമ്പതിനായിരത്തില്‍ താഴെ, മരണം ആയിരത്തിന് താഴെയെത്തി

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതില്‍ 2,93,09,607 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ തുടരുന്നത്.
മരണനിരക്കിലും മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 979 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 3,96,730 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്

രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവില്‍ 96.80% രാജ്യത്തെ രോഗമുക്തി നിരക്ക്.

 

 

Latest News