അര്‍ജുന്‍ ആയങ്കി അഭിഭാഷകര്‍ക്കൊപ്പം  കസ്റ്റംസിന് മുന്നില്‍ ഹാജരായി

കൊച്ചി- രാമനാട്ടുകര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു.കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലാണ് കസ്റ്റംസ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. കേസില്‍ പിടിയിലായ മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. അര്‍ജുന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തേ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകുമെന്ന് അര്‍ജുന്‍ അറിയിച്ചിരുന്നു.
 

Latest News