കാസർക്കോട്- സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ കത്തിക്കുത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബേക്കൽ അരവത്താണ് സംഭവം. സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കശാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷ്, മണിക്കുട്ടൻ എന്നിവരെ പരിക്കുകളോടെ കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.






