തിരുവനന്തപുരം- കേരളത്തിൽ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കോവിഡ് പ്രതിരോധ വാക്‌സിൻ നൽകാനുള്ള ഉത്തരവിറക്കി. രോഗബാധിതർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകി വരികയാണ്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. വാക്‌സിൻ ലഭ്യത ഉറപ്പായാൽ നിബന്ധനകൾ ഒഴിവാക്കി എല്ലാവർക്കും എളുപ്പത്തിൽ വാക്‌സിൻ എത്തിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.