മുസ്ലിം ലീഗ് നേതാവ് ബാഫഖി തങ്ങളുടെ പുത്രൻ ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്ദ് ഉമ്മർ ബാഫഖി തങ്ങൾ (68) ജിദ്ദയിൽ നിര്യാതനായി.  ജിദ്ദ  കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 
ഏറെ കാലമായി ജിദ്ദയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. ഭാര്യ: റൗദ അലവി സൗദി പൗരയാണ്. മക്കൾ : സരീജ് , ആഫ്രഹ്, അബ്രാർ, അഷ്‌റാഫ്. ഖബറടക്കം കോവിഡ് മാനദണ്ഡം  പാലിച്ച് ജിദ്ദയിൽ  നടക്കും. നിയമ നടപടികൾ പൂർത്തിയാക്കാനും മറ്റു കാര്യങ്ങൾക്കും കുടുംബങ്ങൾക്കൊപ്പം ജിദ്ദ കെ.എം.സി.സി. വെൽഫയർ വിംഗും രംഗത്തുണ്ട്.
 

Latest News