ബംഗ്ലാദേശില്‍ വന്‍ സ്‌ഫോടനം: ഏഴുപേര്‍ മരിച്ചു

ധാക്ക- ബംഗ്ലാദേശില്‍ വന്‍ സ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. ധാക്കയിലാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ബഹുനില കെട്ടിടം ഇടിഞ്ഞ് വീഴുകയും ഏഴുപേര്‍ മരിക്കുകയുമായിരുന്നു. എഴുപതോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനത്തില്‍ രണ്ടു ബസുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം.  അപകടത്തില്‍ പരിക്കേറ്റ 29 പേരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ ഷാഫിഖ് ഇസ്‌ലാം സംഭവ സ്ഥലം സന്ദര്‍ശിച്ചു.
 

Latest News