റിയാദ്- സൗദി അറേബ്യയില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാം.