ട്വിറ്റര്‍ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ന്യൂദല്‍ഹി- പുതിയ ഐടി നിയമങ്ങള്‍ പ്രകാരം ഇന്ത്യന്‍ ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനു ആഴ്ചകള്‍ക്ക് മുമ്പ് നിയമിക്കപ്പെട്ട ട്വിറ്ററിന്റെ ഇടക്കാല റസിഡന്റ് ഗ്രീവന്‍സ് ഓഫിസര്‍ പദവിയൊഴിഞ്ഞു. ധര്‍മേന്ദ്ര ചാതുര്‍ രാജിവെച്ചതായി  വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ട്വിറ്ററിന്റെ വെബ്സൈറ്റില്‍ ഇനിമുതല്‍ ധര്‍മേന്ദ്രയുടെ പേര് പ്രദര്‍ശിപ്പിക്കില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ടു ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തർക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് ധർമേന്ദ്ര ചൗതറിന്‍റെ രാജി.

Latest News