ബെലപാഡ- വിവാഹിതനും രണ്ട് മക്കളുടെ അച്ഛനാണെന്നും അറിഞ്ഞതിനെ തുടര്‍ന്ന് പിന്മാറിയ കാമുകിയെ കുത്തിപ്പരിക്കേല്‍പിച്ചു. ഒഡീഷയിലെ ബെലപാഡയിലാണ് സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് കാമുകിയാക്കിയ ലളിതയെന്ന 24 കാരിയെയാണ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പിച്ചത്. പ്രതി പ്രകാശ് ബെഹറ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പ്രകാശ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന് അറിഞ്ഞതിനെ തടര്‍ന്ന് യുവതി പ്രകാശിനെ അവഗണിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.






