ന്യൂയോർക്ക് -അപകീർത്തി കേസിൽ കോടതി ചെലവ് നൽകാതിരിക്കാൻ കാമുകിയുടെ സഹോദരൻ സ്വത്ത് മറച്ചുവെക്കുകയാ ണെന്ന ആരോപണവുമായി ലോകകോടീശ്വരൻ ജെഫ് ബെസോസ്.
കാമുകി ലോറൻ സാഞ്ചസിൻ്റെ സഹോദരൻ മൈക്കിൾ സാഞ്ചസ് 25 ലക്ഷം ഡോളറിൻ്റെ ആസ്തി മറച്ചുവെച്ചെന്നാണ് ആരോപണം. നേരത്തെ ബെസോസിനും സുരക്ഷാ മോധാവിക്കുമെതിരായ അപകീർത്തി കേസിൽ മൈക്കിൾ സാഞ്ചസ് പരാജയപ്പെട്ടിരുന്നു. കാലിഫോർണിയയിലെ വീട് വായ്പാ കമ്പനിയിലേക്ക് മാറ്റി എഴുതിയെന്ന് ബെസോസ് ഫയൽ ചെയ്ത പുതിയ ഹരജിയിൽ പറയുന്നു.
ടെലിവിഷൻ അവതാരക ആയിരുന്ന ലോറനുമായുള്ള ബെസോസിൻ്റെ ബന്ധം 2019 ൽ നാഷണൽ എൻക്വയറർ പുറത്തു കൊണ്ടുവന്നതിനുശേഷം ബെസോസും തമ്മിലുള്ള നിയമയുദ്ധം തുടരുകയാണ്. ആമസോൺ സ്ഥാപകൻ്റെ നഗ്നഫോട്ടോകൾ എങ്ങനെ ചോർന്നുവെന്ന തർക്കങ്ങളാണ് അപകീർത്തി കേസിന് ആധാരം.