ജമ്മുവില്‍ ഡ്രോണ്‍ ആക്രമണം; പഞ്ചാബ് അതിര്‍ത്തിയിലും അതീവ ജാഗ്രത

ചണ്ഡീഗഢ്- പഞ്ചാബ് അതിര്‍ത്തി ജില്ലയായ പഠാന്‍കോട്ട് അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ജമ്മു എയര്‍പോര്‍ട്ടില്‍ അതീവ സുരക്ഷയുള്ള ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ വീണ പശ്ചാത്തലത്തിലാണിത്. പഠാന്‍കോട്ട് സൈനിക കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.
അഞ്ച് വര്‍ഷംമുമ്പ് പഠാന്‍കോട് വ്യോമസേനാ താവളം ആക്രമിക്കപ്പെട്ടിരുന്നു.
പഠാന്‍കോട്ടിനു ചുറ്റും പട്രോളിംഗ് ശക്തമാക്കിയതായും കൂടുതല്‍ സേനയെ നിയോഗിച്ചതായും പോലീസ് പറഞ്ഞു.
ഞയാറാഴ്ച പുലര്‍ച്ചെയാണ് ജമ്മഎയര്‍പോര്‍ട്ടിലെ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. പുലര്‍ച്ചെ 1.40 നുണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ രണ്ട് വ്യോമസേനാ അംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. ആറ് മിനിറ്റ് വ്യത്യാസത്തിലായിരുന്നു സ്‌ഫോടനങ്ങള്‍.

 

Latest News