സൗദിക്കുനേരെ വീണ്ടും ഹൂത്തികള്‍; രണ്ട് മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലും നജ്‌റാനിലും ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട, രണ്ടു ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു പൈലറ്റില്ലാ വിമാനങ്ങളും സൗദി സൈന്യം തകര്‍ത്തു.
സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം വെടിവെടിച്ചുകയായിരുന്നെന്ന് സഖ്യസേന അറിയിച്ചു.

 

Latest News