മക്ക - ഉംറ തീര്‍ഥാടകനായ സൗദി യുവാവിന്റെ ആഢംബര കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത പ്രതിയെ പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ടു മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു.
42 കാരനാണ് അറസ്റ്റിലായത്. പ്രതിയെ അല്‍ഹിജ്‌റ ഡിസ്ട്രിക്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ അജ്‌യാദ് പോലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. വേഗത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് കാറുടമ നന്ദി പറഞ്ഞു. പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
വിശുദ്ധ ഹറമിനു സമീപം അജ്‌യാദ് ഡിസ്ട്രിക്ടില്‍ ജാഗ്വാര്‍ ഇനത്തില്‍ പെട്ട കാറിന്റെ മുഴുവന്‍ ചില്ലുകളും യുവാവ് അടിച്ചുതകര്‍ക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് മരിച്ച മാതാവിനു വേണ്ടി ഉംറ നിര്‍വഹിക്കാന്‍ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് കാറിലെത്തിയതായിരുന്നു താനെന്ന് കാറുടമയായ സൗദി യുവാവ് പറഞ്ഞു.






