വടകര- വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വടകര ബേങ്ക്് റോഡിനടുത്ത വീട്ടമ്മയുടെ പരാതി പ്രകാരം സി.പി.എം പതിയാരക്കരര ലോക്കൽ കമ്മറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടരിയുമായ പുല്ലുള്ളപറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗവും പതിയാരക്കര മേഖല കമ്മറ്റി സെക്രട്ടരിയുമായ ലിജീഷ് എന്നവർക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത്. മൂന്ന് മാസം മുമ്പ് രാത്രി 11 മണിയോടെ വീടിന്റെ കതക് തള്ളി തുറന്ന് അകത്ത് കയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് ലിജീഷും വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്നും ഇരവരും ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും പറയുന്നു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. ഇരുവരും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. സംഭവം പാർട്ടിയിൽ പരാതിപ്പെട്ടെങ്കിലും പല പ്രാവശ്യം ചർച്ച നടത്തിയിട്ടും പരിഹരിക്കാനാകാത്തതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. വിഷയം വിവാദമാകുകയും കേസെടുക്കുകയും ചെയ്തതോടെ ഇവരെ പാർട്ടിയിൽ നിന്ന പുറത്താക്കി






