ന്യൂദൽഹി- ഇന്ത്യ കോവിഡ് മഹാമാരിയിൽനിന്ന് പതുക്കെയെങ്കിലും പുറത്തുകടക്കുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഇന്ന് ദൽഹിയിൽനിന്ന് പുറത്തുവന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ദൽഹിയിൽ കോവിഡ് ബാധിച്ചത് 85 പേർക്ക് മാത്രം. ഈ വർഷത്തെ ഏറ്റവു കുറഞ്ഞ പ്രതിദിന കോവിഡ് ബാധയാണിത്. ഒരു സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ദൽഹി. ആ സംസ്ഥാനമാണ് ഇത്ര വലിയ പ്രതീക്ഷ നൽകുന്നത്.