ദൽഹിയിൽ കാറപകടത്തിൽ നാല് പവർലിഫ്റ്റ് താരങ്ങൾ മരിച്ചു

ന്യൂദൽഹി- കാർ ഡിവൈഡറിൽ ഇടിച്ച് നാല് പവർലിഫ്റ്റ് താരങ്ങൾ മരിച്ചു. ദൽഹി-ചണ്ഡിഗഡ് ഹൈവേയിൽ ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞവർഷം മോസ്‌കോയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം നേടിത്തന്ന യാദവ് താരമടക്കമുള്ളവരാണ് മരിച്ചത്. 
ദൽഹിയിൽനിന്ന് പാനിപ്പത്തിലേക്ക് സിഫ്റ്റ് ഡിസയർ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം പുലർച്ചെ നാലിന് ആലിപ്പൂർ വില്ലേജിലാണ് അപകടത്തിൽ പെട്ടത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പോലീസ് പറഞ്ഞു.
 

Latest News