Sorry, you need to enable JavaScript to visit this website.

പിടിച്ചുകുലുക്കി ഡെല്‍റ്റ; നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്‌ട്രേലിയയും ഇസ്രായിലും 

സിഡ്‌നി- ഓസ്‌ട്രേലിയ, ഇസ്രായില്‍ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കി ഡെല്‍റ്റ വകഭേദം. കോവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിട്ട രണ്ട് രാജ്യങ്ങളാണ് ഓസ്‌ട്രേലിയ, ഇസ്രായില്‍  എന്നിവ. നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയ ഈ രാജ്യങ്ങളില്‍ കേസുകള്‍ വീണ്ടും വര്‍ധിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഇടങ്ങളില്‍ വെള്ളിയാഴ്ചയോടെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. 65 പേര്‍ക്കാണ് ഓസ്‌ട്രേലിയയില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരമായ സിഡ്‌നിയുടെ പ്രധാന ഭാഗങ്ങളെല്ലാം വീണ്ടും അടച്ചു. സാമൂഹിക അകലം പാലിച്ചും, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയും കോവിഡിനെ തുരത്തിയ ഓസ്‌ട്രേലിയ കഴിഞ്ഞ ആഴ്ചയോടെയാണ് വീണ്ടും അടയ്ക്കാന്‍ തീരുമാനിക്കുന്നത്.ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്ന റെക്കോര്‍ഡ് സൃഷ്ടിച്ച ഇസ്രായിലും  ഇപ്പോള്‍ പ്രതിസന്ധിയിലാണ്. മിക്കവാറും ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനാല്‍ ജൂണ്‍ 15 മുതല്‍ മാസ്‌കുകള്‍ അവര്‍ ഒഴിവാക്കിയിരുന്നു. ഏകദേശം 5.2 മില്യണ്‍ ആളുകള്‍ ഇവിടെ ഫൈസര്‍ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചു.നൂറിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ഇസ്രായില്‍ വീണ്ടും നിര്‍ബന്ധമാക്കി. വ്യാഴാഴ്ച 227 കേസുകള്‍ രേഖപ്പെടുത്തി. കുറച്ചു ദിവസങ്ങളായി രോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം ഇരട്ടിക്കുകയാണെന്ന് ഇസ്രായില്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.ഈ ാജ്യങ്ങള്‍ക്കു പുറമേ റഷ്യ, ഫിജി തുടങ്ങിയ രാജ്യങ്ങളും മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. ഒരു വര്‍ഷത്തോളം ഒരു പ്രതിദിന കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഫിജിയില്‍ വ്യാഴാഴ്ച 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ വകഭേദമാണ് കേസുകള്‍ കൂടാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.റഷ്യയും ഡെല്‍റ്റ വകഭേദത്തിനെതിരെ കഠിനമായി പൊരുതുകയാണ്. വ്യാഴാഴ്ച 20,000ലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


 

Latest News