ഗുവാഹത്തി- അസമിലെ ദിബ്രുഗഢില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത 34കാരനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പ്രതി തന്റെ മുറിയില്‍ വച്ചാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചത്. ദദ്ര നഗര്‍ ഹവേലി സ്വദേശിയാണ് പീഡനത്തിനിരയായ വനിതാ ഡോക്ടര്‍. ഇവരുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വനിതാ ഡോക്ടറെ വൈദ്യ പരിശോധന നടത്തി.