പ്രിയ നേതാവിന് ജയില്‍ മോചനം; എട്ടുവര്‍ഷം നീട്ടിയ താടി വടിച്ചു

സിര്‍സ-ഹരിയാന മുന്‍ മുഖ്യമന്ത്രി ഒ.പി. ചൗതാലയുടെ ജയില്‍ മോചനം ഉറപ്പായതോടെ ഓം പ്രകാശ് ശപഥം അവസാനിപ്പിച്ച് എട്ടുവര്‍ഷമായി നീട്ടിയ താടി വടിച്ചു.
പ്രിയ നേതാവിനെ ജയിലില്‍നിന്ന് വിടുന്നതുവരെ താടി വടിക്കില്ലെന്ന് 2013 ലാണ് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അംഗവും സിര്‍സയിലെ ഭറോംഗ സ്വദേശിയുമായ ഓം പ്രകാശ് ശപഥം ചെയ്തത്. ബാര്‍ബര്‍ കൂടിയാണ് ഓം പ്രകാശ്.
ജൂനിയര്‍ ബേസിക് ടീച്ചേഴസ് റിക്രൂട്ട്‌മെന്റ് കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി ചൗതാലയെ ദല്‍ഹി തിഹാര്‍ ജയിലിലടച്ചത്. 86 കാരനായ ലോക്ദള്‍ നേതാവിന്റെ ജയില്‍ മോചനം ഉറപ്പായതിനു പിന്നാലെയാണ് ഓം പ്രകാശ് താടിവടിച്ചത്. നിലവില്‍ പരോളിലുള്ള ചൗതാലയെ ഔപചാരികമായി തന്നെ മോചിപ്പിക്കുന്ന വാര്‍ത്ത ലഭിച്ചതോടെയാണ് ഓം പ്രകാശ് തീരുമാനമെടുത്തത്.

 

Latest News