മക്ക - ഈ വർഷത്തെ ഹജിന് പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട് രണ്ടാം ഘട്ടത്തിൽ പാക്കേജുകൾ തെരെഞ്ഞെടുത്ത ശേഷം പണമടക്കാനുള്ള നമ്പർ ലഭിച്ചു കഴിഞ്ഞ് മൂന്നു മണിക്കൂറിനകം പണമടക്കാത്ത പക്ഷം ഹജിനുള്ള അവസം നഷ്ടപ്പെടുമെന്നും ഈ അവസരം മറ്റൊരാളിലേക്ക് പോകുമെന്നും ഹജ്, ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഹജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. ഇ-ട്രാക്ക് വഴി ആദ്യ ഘട്ടത്തിൽ 5,58,000 ലേറെ പേർ ഹജിന് രജിസ്റ്റർ ചെയ്തു. ഇ-ട്രാക്കിനെ അബ്ശിർ, തവക്കൽനാ ആപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടം പൂർത്തിയായി ഹജിന് തെരഞ്ഞെടുക്കപ്പെട്ടതായി എസ്.എം.എസ്സുകൾ ലഭിക്കുന്നതിലൂടെ ഹജിന് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടതായി കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.






