വനിതാ നേതാവിന്റെ കൊല; രണ്ട് പ്രതികളെ വെടിവെച്ച് പിടിച്ചു

ബംഗളൂരു- മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്‍ അംഗം രേഖ കതിരേശനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് പിടികൂടി. വ്യാഴാഴ്ച പട്ടാപ്പകലാണ് രേഖയെ കൊലപ്പെടുത്തിയത്.
വെടിവെച്ചാണ് പോലീസ് പ്രതികളെന്ന് കരുതുന്നവരെ പിടികൂടിയത്. പീറ്റര്‍, സൂര്യ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അപ്പര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ ശിവസ്വാമി, കോട്ടണ്‍പേട്ട് ഇന്‍സ്‌പെക്ടര്‍ ചിദാനന്ദ എന്നിവരാണ് സൂര്യയുടേയും പീറ്ററിന്റേയും കാലുകളില്‍ വെടിവെച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും ക്രിമിനലുകളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു. മുഖ്യപ്രതികളെന്നു കരുതുന്നവരാണ് പിടിയാലയതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News