Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പെട്രോളിയം പോലെ ഓക്‌സിജനും സംഭരിച്ച് സൂക്ഷിക്കണമെന്ന് ശുപാര്‍ശ

ന്യൂദല്‍ഹി-പെട്രോളിയം പോലെ രാജ്യത്ത് ഓക്‌സിജന്റെ ശേഖരവും ആവശ്യമാണെന്ന് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സുപ്രീം കോടതി നിയോഗിച്ച ദേശീയ കര്‍മ സമിതി (എന്‍.ടി.എഫ്).
രണ്ട് മൂന്ന് ആഴ്ചത്തേക്ക് ആവശ്യമായ തന്ത്രപ്രധാന ഓക്‌സിജന്‍ ശേഖരം ആവശ്യമണെന്നാണ് സമിതിയുടെ നിര്‍ദേശം. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നിലവിലുള്ള രീതി ഇതിനായി മാതൃകയാക്കാമെന്നും 12 അംഗ സമതി വ്യക്തമാക്കി. എല്ലാ ആശുപത്രികളിലും അടിയന്തര ആവശ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ബഫര്‍ ശേഷി ഉണ്ടായിരിക്കണം.
വലിയ നഗരങ്ങളില്‍ കുറഞ്ഞത് 50 ശതമാനം ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍.എം.ഒ) ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനം വേണം. റോഡ് ഗതാഗതത്തിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണിത്.
18 മെട്രോ സിറ്റികളിലും സ്വതന്ത്രമായി ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനും ശേഖരിക്കാനും സംവിധാനം വേണം. ദല്‍ഹിക്കും മുംബൈക്കും മുന്‍ഗണന നല്‍കണം.

 

Latest News