റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തി. ഇന്നലെ പുലർച്ചെയാണ് ഖമീസ് മുശൈത്തിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോൺ സൗദി സൈന്യം വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേന പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണ സൗദിയിൽ നിരവധി തവണ ഹൂത്തികൾ ഡ്രോൺ ആക്രമണങ്ങൾക്ക് ശ്രമിച്ചിരുന്നു.