ബല്ലിയ- വാട്‌സ്ആപ്പ് സെക്‌സ് വീഡിയോ കോളിലൂടെ 370 സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്ത 35 കാരന്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റില്‍. ബല്ലിയയിലെ ഗഡ്‌വാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലത്തെ സ്റ്റേഷനറി കടയില്‍വെച്ചാണ് ബിരുദധാരിയായ ശിവ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ 15 ജില്ലകളിലെ യുവതികളെയാണ് ഇയാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്.
സ്ത്രീകളെ പീഡിപ്പിക്കാന്‍ ഏഴ് മൊബൈല്‍ ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ചത്. സിം കാര്‍ഡുകളും ഫോണുകള്‍ തന്നെയും പിന്നീട് നശിപ്പിക്കുകയാണ് പതിവ്.
ഏതെങ്കിലും നമ്പര്‍ ടൈപ്പ് ചെയ്ത് ട്രൂ കോളര്‍ ഉപയോഗിച്ച് കണ്ടെത്തിയാണ് വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്തു തുടങ്ങുക. സ്വയം വസ്ത്രമുരിഞ്ഞ് കോള്‍ തുടങ്ങുമ്പോള്‍ തന്നെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. സ്ത്രീക്ക് തിരിച്ചറിയുന്നതിന് സമയം കിട്ടുന്നതിനുമുമ്പ് തന്നെ റെക്കോര്‍ഡ് ചെയ്തിരിക്കും.വീഡിയോ ഭര്‍ത്താക്കന്മാര്‍ക്കും സഹോദരങ്ങള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് പരാതിപ്പെടുമെന്ന് പറയുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇതുകാരണം അധികൃതര്‍ക്ക് പരാതി നല്‍കാതെ സ്ത്രീകള്‍ തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ മാറ്റുകയാണ് ചെയ്തിരുന്നത്. 2020 ഫെബ്രുവരിയിലാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിച്ചത്. യു.പിയില്‍ നിലവിലുള്ള വിമന്‍ പവര്‍ ലൈന്‍-1090 ഇയാളെ ഉപദേശിച്ചിരുന്നെങ്കിലും ചെയ്തികള്‍ നിര്‍ത്തിയിരുന്നില്ല.