രാജിവെക്കേണ്ടെന്ന് റഹീം, രാജിവെപ്പിച്ച് പാര്‍ട്ടി

തിരുവനന്തപുരം- വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍  ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചുവെന്നും രാജിവെക്കേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞ് മണിക്കൂറികള്‍ കഴിയും മുമ്പെ പാര്‍ട്ടി അവരോട് രാജി ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫിന്റെ ആവശ്യം തള്ളിയായിരുന്നു റഹീമിന്റെ പ്രതികരണം.

സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നായിരുന്നു റഹീമിന്റെ നിലപാട്. എം.സി ജോസഫൈന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച വനിതയോട് മോശമായി സംസാരിച്ച ജോസഫൈനെ ഇടത് യുവജന സംഘടനകള്‍ അടക്കം തളളിപറഞ്ഞപ്പോഴാണ് പിന്തുണച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.

ജോസഫൈനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയറ്റ്
ആണ് അവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.

 

 

Latest News