എം.സി. ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷപദവി രാജിവച്ചു

തിരുവനന്തപുരം- വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത്‌നിന്ന് എം.സി. ജോസഫൈൻ രാജിവച്ചു.  സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഫോൺ ഇൻ പരിപാടിയിൽ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് രാജി. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമർശിച്ചതായാണ് സൂചന. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമർശനമാണ് ജോസഫൈനെതിരെ ഉയർന്നത്.
 

Latest News