ജിദ്ദ- സൗദിയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇന്നലെ മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരു വ്യവസ്ഥയുണ്ട്.
ആദ്യ ഡോസ് സ്വീകരിച്ച ശേഷം കുറഞ്ഞത് 42 ദിവസമെങ്കിലും പിന്നിട്ടിരിക്കണമെന്നതാണ് ആ വ്യവസ്ഥ.
ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ എടുക്കാത്തവര്‍ക്ക് അത് നല്‍കുന്നത് തുടരും. രണ്ടാം ഡോസ് വാക്‌സിന്‍ ആദ്യഡോസില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു കമ്പനിയുടേത് നല്‍കുന്നതിന് അനുകൂലമായ തീരുമാനം കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം എടുത്തിരുന്നു.
എഴുപത് ശതമാനത്തോളം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 16.96 ദശലക്ഷം ഡോസുകളാണ് ഇതിനായി ഉപയോഗിച്ചത്.






