മന്ത്രവാദി സ്വപ്‌നത്തില്‍ പലവുരു ബലാത്സംഗം  ചെയ്യുന്നു; വിചിത്ര പരാതിയുമായി യുവതി

പട്‌ന-മാന്ത്രികവിദ്യ ഉപയോഗിച്ച് മന്ത്രവാദി തന്നെ സ്വപ്‌നത്തില്‍ നിരന്തരം ബലാത്സംഗം ചെയ്യുന്നതായി യുവതിയുടെ പരാതി. ബിഹാറിലെ ഔറംഗബാദിലുള്ള യുവതിയാണ് വിചിത്ര പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. മന്ത്രവാദിയെ വിളിച്ചു ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു. ചതുര്‍വേദിയെന്നാണ് മന്ത്രവാദിയുടെ പേര്.
മകന്റെ അസുഖത്തിനു ചികിത്സക്കായി ഒരു വര്‍ഷം മുമ്പാണ്  യുവതി ഈ മന്ത്രവാദിയെ സമീപിക്കുന്നത്. അസുഖം മാറാനായി മന്ത്രവാദി ചില മന്ത്രങ്ങളും കര്‍മങ്ങളും പറഞ്ഞുനല്‍കി. ഇതൊക്കെ ചെയ്‌തെങ്കിലും 15 ദിവസത്തിനു ശേഷം മകന്‍ മരിച്ചു. ഇതിനു പിന്നാലെ വീണ്ടും യുവതി മന്ത്രവാദിയുടെ താമസ സ്ഥലത്തെത്തി. പറഞ്ഞതൊക്കെ ചെയ്തിട്ടും എങ്ങനെയാണ് മകന്‍ മരണപ്പെട്ടതെന്ന് യുവതി മന്ത്രവാദിയോട് ചോദിച്ചു. ആ സമയത്ത് മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും 'മകന്‍ വന്ന് തന്നെ രക്ഷപ്പെടുത്തിയതായും' യുവതി പറഞ്ഞെന്ന് പോലീസ് പറയുന്നു.യുവതിയെ തനിക്ക് അറിയില്ലെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ മന്ത്രവാദി പറഞ്ഞത്. യുവതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രവാദി പറയുന്നു.
 

Latest News