ഡോ. ബി സന്ധ്യ ഐപിഎസ് സംസ്ഥാന പോലീസ് മേധാവി ആയേക്കും

തിരുവനന്തപുരം- സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള അന്തിമ പട്ടിക യുനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാക്കി. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി സന്ധ്യ, റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ടോമിന്‍ ജെ തച്ചങ്കരിയെ യുപിഎസ്‌സി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ഈ മുന്നംഗ പട്ടികയില്‍ നിന്നാകും സംസ്ഥാന സര്‍ക്കാര്‍ പുതിയ പോലീസ് മേധാവിയെ നിയമിക്കുക. ബി. സന്ധ്യയെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്നാണ് സൂചന. സർക്കാർ അന്തിമ തീരുമാനമെടുത്താൽ കേരളത്തിൽ ആദ്യമായി വനിതാ ഐപിഎസ് ഓഫീസർ ഡി.ജി.പി ആകും.  വ്യാഴാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ്‌സി യോഗത്തിലാണ് മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അന്തിമ പട്ടികയ്ക്ക് രൂപമായത്. ഡിജിപി പദവിക്ക് അര്‍ഹരായ 30 വര്‍ഷം സര്‍വീസുള്ള ഒമ്പത് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് സമര്‍പ്പിച്ചിരുന്നത്.
 

Latest News