Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

അബ്ദുല്‍ അസീസ് ദമാമിലുണ്ടോ, ഉമ്മ അന്വേഷിക്കുന്നു

ദമാം- പൊന്നാനി സ്വദേശി അബ്ദുല്‍ അസീസിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ഉമ്മയുടെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍.
മകന്‍ തയ്യില വളപ്പില്‍ അബ്ദുല്‍ അസീസിന്റെ പാസ്‌പോര്‍ട്ട് കോപ്പി സഹിതമാണ് സന്ദേശം.
സുഖമില്ലാതിരിക്കുകയാണെന്നും മകനെ എങ്ങനെയെങ്കിലും കണ്ടെത്തി നാട്ടിലേക്ക് പറഞ്ഞയക്കണമെന്നാണ് ഉമ്മ ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.
അബ്ദുല്‍ അസീസ് ദമാമില്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് നിശ്ചയമില്ലെന്ന് കണ്ടെത്താന്‍ ശ്രമം തുടരുന്ന കണ്ണൂര്‍ സ്വദേശി ഹാഷിം പറഞ്ഞു. നാല് വർഷമായി ഇദ്ദേഹത്തെ കുറിച്ച് വിവരമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനുളള നമ്പര്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്.
പൊന്നാനി- 808681066
സൗദി-054 463 7803,0532295026,054 753 2917

 

Latest News