റിയാദ് എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ അന്വേഷിക്കാം

റിയാദ്- സൗദി തലസ്ഥാനത്ത് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കെ.കെ.ഐ.എ) സേവനങ്ങളും വിമാനങ്ങളുടെ വിവരങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് സേവനം.
വിമാനങ്ങള്‍, ടാക്‌സി സര്‍വീസ്, ഷട്ടില്‍ ബസുകള്‍ എന്നിവയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ചാറ്റ്‌ബോട്ട് സര്‍വീസ് ആരംഭിച്ചിരക്കുന്നത്. 920020090 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ട് സേവനം ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്.
ദുബായ്, റിയാദ് ടു ജിദ്ദ, എസ് വി 17, രാജ്യത്തിന്റെ പതാക തുടങ്ങി ഒന്നോ രണ്ടോ വാക്കുകള്‍ ഉപയോഗിച്ച് അന്വേഷിച്ചാല്‍ ലഭ്യമാകുന്ന നമ്പറുകളില്‍ ആവശ്യമായ ഒപ്ഷന്‍ തെരഞ്ഞെടുക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ചാറ്റ്‌ബോട്ട് സര്‍വീസില്‍ ജോയിന്‍ ചെയ്യാം.

 

Latest News