Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക്  ആർ.ഐ.ഇ കോഴ്‌സുകൾ

ഭാവി തലമുറയുടെ ഭദ്രതയാർന്ന നിലനിൽപിന് കരുത്ത് പകരാൻ മികച്ച അധ്യാപകരുടെ സേവനം വളരെ അത്യാവശ്യമാണ്. ലോകത്തിലെ തന്നെ ശ്രേഷ്ഠജോലികളിൽ പ്രഥമസ്ഥാനത്ത് ഗണിക്കപ്പെടുന്നതാണ് അധ്യാപനമേഖല. എൽ.കെ.ജി  മുതൽ സർവകലാശാല വരെ അധ്യാപകരാവാൻ വിവിധ തലങ്ങളിലുള്ള യോഗ്യതകളാണ് വേണ്ടത്. ഇത്തരം യോഗ്യതകൾ ആർജ്ജിച്ചെടുക്കാൻ സൗകര്യമൊരുക്കുന്ന വിവിധ സ്ഥാപനങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. 
ഹൈസ്‌കൂൾ, +2  തലങ്ങളിൽ അധ്യാപകരായി പ്രവർത്തിക്കാൻ യോഗ്യതയൊരുക്കുന്ന കോഴ്‌സുകൾ പഠിക്കാനുള്ള സൗകര്യമുള്ള സ്വയംഭരണ സ്ഥാപനമാണ് എൻ.സി.ഇ.ആർ.ടിയുടെ നിയന്ത്രണത്തിലുള്ള മൈസൂരു റീജനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷൻ  (ആർഐഇ). ഈ സ്ഥാപനത്തിലെ പ്രവേശനത്തിനായി  ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019, 2020, 2021 വർഷങ്ങളിൽ +2 പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകൾ 


1)  ഇന്റഗ്രേറ്റഡ് ബി.എസ്‌സി.ബി.എഡ് (4 വർഷം)
ഫിസിക്‌സ്/കെമിസ്ട്രി/മാത്‌സ്/ബോട്ടണി/ സുവോളജി എന്നീ വിഷയങ്ങളിലെ ബി.എസ്‌സിയും ബി.എഡും നേടുന്നതിന് തുല്യമാണ്. 
2 ) ഇന്റഗ്രേറ്റഡ് ബിഎ.ബിഎഡ് (4 വർഷം)
ഇംഗ്ലീഷ് സാഹിത്യം/ ഭാഷ/ സോഷ്യൽ സയൻസ് / ചരിത്രം/ പൊളിറ്റിക്കൽ സയൻസ്/സാമ്പത്തികശാസ്ത്രം/ജിയോഗ്രഫി എന്നീ  വിഷയങ്ങളിൽ ബി.എയും ബി.എഡും നേടുന്നതിന് തുല്യമാണ്.
3) ഇന്റഗ്രേറ്റഡ് എംഎസ്‌സിഎഡ് (6 വർഷം)
ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും നേടുന്നതിന് തുല്യമാണ്.


മേൽ കോഴ്‌സുകൾക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ  പ്ലസ്ടുവിനു നിശ്ചിത ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ ഉയർന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ബി.എഡ്, എം.എഡ് കോഴ്‌സുകളും ഉണ്ട്. ബി.എ/ബി.എസ്. സി.ബി.എഡ് പൂർത്തിയാക്കുന്നവർക്ക് KTET യോഗ്യതയും എംഎസ്‌സിഎഡ് കഴിഞ്ഞവർക്ക് SET യോഗ്യതയും നേടി യഥാക്രമം ഹൈസ്‌കൂൾ, +2 തലങ്ങളിൽ അധ്യാപനാവസരം തേടാം. കൂടുതൽ വിവരങ്ങൾ വേേു:െ//രലല.ിരലൃ.േഴീ്.ശി എന്ന സൈറ്റിലുണ്ട്. ജൂലൈ 18 ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് ജൂൺ 30 നകം  വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. അജ്‌മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് എന്നീ കേന്ദ്രങ്ങളിൽ കോഴ്‌സ് ഉണ്ടെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർ മൈസൂരുവിലാണ് അപേക്ഷിക്കേണ്ടത്.  

 

പ്ലസ്ടു കഴിഞ്ഞ ആൺകുട്ടികൾക്ക്  പ്രതിരോധ സേനയുടെ ഭാഗമാകാം
പ്ലസ്ടു ജയിച്ച അവിവാഹിതരായ ആൺകുട്ടികൾക്ക് കര, നാവിക വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്ഠിക്കാൻ വഴിയൊരുക്കുന്ന എൻഡിഎ പരീക്ഷയ്ക്ക് ജൂൺ 29 വൈകിട്ട് ഇന്ത്യൻ സമയം ആറു മണി വരെ അപേക്ഷിക്കാം. സെപ്റ്റംബർ അഞ്ചിനാണ് ദേശീയതല പ്രവേശന പരീക്ഷ.  തിരുവനന്തപുരം, കൊച്ചി എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. 2003 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. 
നാഷണൽ ഡിഫൻസ് അക്കാദമിയുടെ കരസേനാ വിഭാഗത്തിലേക്ക് +2 ഏത് വിഷയമെടുത്ത് പഠിച്ചവർക്കും അപേക്ഷിക്കാമെങ്കിലും വ്യോമ നാവിക വിഭാഗങ്ങളിലേക്കും ഇന്ത്യൻ നാവിക അക്കാദമിയുടെ +2 കേഡറ്റ് എൻട്രി വിഭാഗത്തിലും പ്രവേശനം നേടണമെങ്കിൽ പ്ലസ്ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം. ഇപ്പോൾ +2 ഫലം പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. മികച്ച ആരോഗ്യസ്ഥിതി ഉള്ളവർ അപേക്ഷിച്ചാൽ മതി.


മാത്തമാറ്റിക്‌സ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ട് മണിക്കൂർ 30 മിനിറ്റ് വീതമുള്ള രണ്ട്  പരീക്ഷകളാണ് എഴുത്ത് പരീക്ഷയിൽ ഉണ്ടാവുക. ഒബ്‌ജെക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങൾ ആയിരിക്കും. പരീക്ഷ സിലബസും മറ്റു നിർദ്ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാവും. എഴുത്ത്പരീക്ഷയിൽ മികവ്  തെളിയിക്കുന്നവരെ സർവീസ് സെലക്ഷൻ ബോർഡ്  അഞ്ച് ദിവസം നീളുന്ന സമഗ്ര വ്യക്തിത്വ പരിശോധനയ്ക്കു ക്ഷണിക്കും. വ്യോമസേനയിലെ ഫഌയിങ് ബ്രാഞ്ചിൽ പ്രവേശനം ആഗ്രഹിക്കുന്നവർ  പൈലറ്റ് അഭിരുചി നിർണയിക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത പൈലറ്റ് സെലക്ഷൻ ടെസ്റ്റ്  കൂടി കടക്കണം. പൂനെയിലുള്ള നാഷനൽ ഡിഫൻസ് അക്കാദമിയിലും  കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിലും വെച്ചാണ് പരിശീലനം. ആർമിയിൽ 208, നേവി 42, എയർ ഫോഴ്‌സ് 120, ഏഴിമലയിലെ നേവൽ അക്കാദമിയിൽ 30 എന്നിങ്ങനെയാണ് സീറ്റുകൾ. 


പരിശീലനം  പൂർത്തിയാക്കിയതിന് ശേഷം   ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ ബി.ടെക്/ ബി.എസ്‌സി / ബി.എ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ വിദഗ്ധ പരിശീലനത്തിന് അയക്കും. നേവൽ അക്കാദമിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷം കണ്ണൂരിനടുത്തുള്ള ഏഴിമലയിലെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും. www.upsc.gov.in എന്ന സൈറ്റിലെ Examination ലിങ്കിൽ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്.

 

റീജണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷനിലെ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30 
പ്രവേശന പരീക്ഷാ തീയതി :ജൂലായ് 18 
വെബ്‌സൈറ്റ് : https://cee.ncert.gov.in
നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 29
അപേക്ഷ പിൻവലിക്കാനുള്ള സമയം : ജൂലായ് ആറു മുതൽ 12 വരെ
എഴുത്തു പരീക്ഷാ തീയതി : സെപ്റ്റംബർ അഞ്ച് 
വെബ്‌സൈറ്റ് : www.upsc.gov.in
 

Latest News