സൗദിയില്‍നിന്ന് യു.പിയിലേക്ക് എസ്.എം.എസ് വഴി മുത്തലാഖ്

സുല്‍ത്താന്‍പുര്‍- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നയാള്‍ ഉത്തര്‍പ്രദേശില്‍ കഴിയുന്ന ഭാര്യയെ എസ്.എം.എസ് വഴി മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതായി പരാതി. നന്തൗലിയിലാണ് സംഭവം.
സ്ത്രീധനമായി വാഹനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാനസികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് ഇരയായ യുവതി പറഞ്ഞു. ഭര്‍ത്താവും തന്നോട് നല്ല നിലയിലല്ല പെരുമാറിയിരുന്നത്. ഒടുവില്‍ ഒരു മകനുള്ള തന്നെ ടെലിഫോണിലേക്ക് മെസേജ് അയച്ച് തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മകള്‍ക്ക് നീതി ലഭിക്കുന്നതിനായി കേസ് ഫയല്‍ ചെയ്യുമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷമാണ് കുടുംബക്കാര്‍ അവളെ ഉപദ്രവിച്ചു തുടങ്ങിയതെന്നും ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News