ബെംഗളുരു- ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികന്‍ മര്‍ദനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് യുപി പോലീസിനു മുമ്പാകെ ട്വിറ്റര്‍ ഇന്ത്യാ എംഡി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിയായ മനീഷ് മഹേശ്വരിക്കെതിരെ യുപി പോലീസ് കലാപമുണ്ടാക്കല്‍, സമുദായ സ്പര്‍ധയുണ്ടാക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് യുപിയിലെ ലോണി പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു ബെംഗളുരുവിലുള്ള മനീഷിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ മനീഷ് ഇപ്പോള്‍ യുപിയിലേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസ് ജി നരേന്ദറിന്റെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പോലീസിന് ചോദ്യം ചെയ്യണമെന്നുണ്ടെങ്കില്‍ അത് വെര്‍ച്വല്‍ ആയി ചെയ്യാമെന്നും ജസ്റ്റിസ് നരേന്ദര്‍ പറഞ്ഞു. ഹര്‍ജി വിശദമായ പരിശോധിക്കേണ്ടതുണ്ടെന്ന്് പറഞ്ഞ കോടതി ഉത്തരവ് ജൂണ്‍ 29ലേക്ക് മാറ്റി. അതുവരെ ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയതോടെ അറസ്റ്റില്‍ നിന്നും ട്വിറ്റര്‍ മേധാവിക്ക് താല്‍ക്കാലിക പരിരക്ഷ ലഭിച്ചു. ബെംഗളുരു സ്വദേശിയായ മനീഷിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ യുപി പോലീസ് തന്നെ സാക്ഷിയില്‍ നിന്നും പ്രതിയാക്കി. ഈ ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മറ്റാരോ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ അവര്‍ എനിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്- മനീഷ് കോടതിയില്‍ പറഞ്ഞു. ബെംഗളുരുവില്‍ ഉള്ള തനിക്ക് യുപി പോലീസ് ഇമെയിലിലാണ് നോട്ടീസ് അയച്ചത്. ഇപ്പോള്‍ ഗാസിയാബാദിലേക്ക് വരാവുന്ന അവസ്ഥയിലല്ല. ചോദ്യം ചെയ്യലിന് ഓണ്‍ലൈനായി ഹാജരാകാം എന്നും അറിച്ചു. പക്ഷേ ഞാന്‍ നേരിട്ടു തന്നെ ഹാജരാകണമെന്നാണ് യുപി പോലീസ് പറഞ്ഞത്- മനീഷ്






