സ്ത്രീധനം വധുവിന്റെ എക്കൗണ്ടിൽ ഇടണം, വീണ്ടും വിവാദ പ്രസ്താവനയുമായി ജോസഫൈൻ

കൊല്ലം- വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ പുതിയ പ്രസ്താവനയും വിവാദത്തിൽ. ചാനൽ പരിപാടിയിൽ ഗാർഹിക പീഡന പരാതി പറഞ്ഞ സ്ത്രീയോട് 'അനുഭവിച്ചോ' എന്ന് പറഞ്ഞ് വിവാദത്തിലായതിന്റെ ചൂടാറും മുന്നേയാണ് പുതിയ വിവാദത്തിൽ പെട്ടത്. ഏതെങ്കിലും സാഹചര്യത്തിൽ സ്ത്രീധനം നൽകുന്നുണ്ടെങ്കിൽ അത് സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നൽകണമെന്നായിരുന്നു ജോസഫൈന്റെ പരാമർശം. കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ വീട്ടിൽ വച്ചായിരുന്നു പ്രതികരണം. 
സ്ത്രീക്ക് വേണ്ടത് സ്വത്തവകാശമാണെന്ന മുഖവുരയോടെയാണ് ജോസഫൈൻ സ്ത്രീധനത്തെ പറ്റി സംസാരിച്ചത്. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ജോസഫൈൻ സ്വീകരിക്കുന്നതെന്ന വിവാദമാണ് ഉയരുന്നത്.
 

Latest News