ഭദോഹി- മാതാപിതാക്കളോടൊപ്പം ഷെഡില്‍ കിടന്നുറങ്ങിയ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 42 കാരന്‍ അറസ്റ്റില്‍. നരേഷ് സരോജ് എന്നയാളെയാണ് യു.പിയിലെ ഭദോഹി പോലീസ് അറസ്റ്റ് ചെയ്തത്.
മഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വീട്ടിന്റെ ഷെഡില്‍ കയറിയക്കിടന്ന ആദിവാസി കുടുംബത്തിലെ കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പ്രദീപ് കുമാര്‍ പറഞ്ഞു.
സമീപത്തെ പാടത്താണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടിയെ വൈദ്യ പരിശോധനക്കയച്ചു. പിതാവ് നല്‍കിയ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.






