മതംമാറി വിവാഹിതരായ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയെന്ന് യു.പി പോലീസ്

മുസഫര്‍നഗര്‍- ഇസ്ലാമിലേക്ക് മതം മാറി വിവാഹിതരായ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതായി യു.പി പോലീസ്. ഖതൗലി പട്ടണത്തില്‍നിന്നാണ് തട്ടിക്കൊണ്ടുപോയി മാതം മാറ്റി വിവാഹിതരായ സ്ത്രീകളെ രക്ഷപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് പറഞ്ഞു.
അഞ്ജലി എന്ന അഞ്ജും ഖാന്‍, ചായ ദീക്ഷിത് എന്ന സോയ ഖാന്‍ എന്നിവരെയാണ് ഹാമിര്‍പുര്‍,ഝാന്‍സി പോലീസ് ബന്ധുക്കള്‍ക്ക് കൈമാറിയതെന്ന് പോലീസ് പറഞ്ഞു. ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, പ്രണയത്തിലായിരുന്ന യുവതികള്‍ കാമുകന്മാരോടൊപ്പം ഒളിച്ചോടിയതാണെന്നും പറയുന്നു.
ഭര്‍ത്താക്കന്മാരായ മോനു ഖാനും റഹ്മാന്‍ ഖാനും ഒളിവിലാണ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഏതാനും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ വിവാദ മതപരിവര്‍ത്തന നിരോധ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

 

Latest News