Sorry, you need to enable JavaScript to visit this website.

ജോസഫൈന്‍ ക്രൂരയായ കോളേജ് വാര്‍ഡനെ ഓര്‍മ്മിപ്പിക്കുന്നു-ആശിഖ് അബു

കൊച്ചി- ഗാർഹിക പീഡനത്തിന് ഇരയായ യുവതിയോട് അനുഭവിച്ചോളൂവെന്ന് പറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ ക്രൂരയായ ഹോസ്റ്റൽ വാർഡനെ ഓർമ്മിപ്പിക്കുന്നുവെന്നും പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് സ്ഥാനം ഒഴിയണമെന്നും സിനിമാ പ്രവർത്തകനും ഇടതു സാംസ്‌കാരിക നായകനുമായ ആഷിഖ് അബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക്ക് അബു ഇക്കാര്യം പറഞ്ഞത്. 

ഭർത്താവിന്റെ ഭർതൃമാതാവിന്റെയും പീഡനത്തിന് ഇരയായ സ്ത്രീയോടാണ് വനിതാ കമ്മീഷൻ അധ്യക്ഷ അനുഭവിച്ചോളൂ എന്ന് പ്രതികരിച്ചത്. പീഡനം ഉണ്ടായിട്ട് എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല എന്ന കമ്മീഷൻ അധ്യക്ഷയുടെ ചോദ്യത്തിനോട് അതിന് പറ്റിയില്ല എന്ന പറഞ്ഞപ്പോഴായിരുന്നു വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ മറുപടിയുണ്ടായത്. വനിതാ കമ്മിഷൻ അധ്യക്ഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.

Latest News